Thursday, 31 January 2008

ബുദ്ധിജീവികളെക്കൊണ്ടു എന്തു പ്രയൊചനം?

'ബുദ്ധിജീവി' എന്ന വാക്കിനു അധികകാലത്തെ പഴക്കമില്ല. ഒരു പക്ഷെആധുനികതയുടെ സന്തതിയായിട്ടാണു ഈ വിഭാഗം കണക്കാക്കപ്പെടുന്നത്. മനുഷ്യരെ സംബന്ധിക്കുന്ന സമസ്ത മേഖലകളിലും വിശിഷ്യ സാഹിത്യ സാംസ്ക്കാരിക മേഖലകളില്‍ അതാതു കാലങളില്‍ തങളുടെ ആശയങള്‍ ഉയര്‍ത്തിപ്പിടിച്ചവരണു ബു. ജീ. എന്നു വിളിക്കപ്പെടുന്ന ബുദ്ധിജീവികള്‍. കേവലം ഉപരിപ്ലവമായ ഒരു വീക്ഷണത്തിനപ്പുറം ആഴത്തിലുള്ള നിരീക്ഷണവും കാഴ്ച്ചപ്പാടും വെച്ചുപുലര്‍ത്തുന്നവരണു ഇക്കൂട്ടരെന്നാണു വിവക്ഷ.സമകാലിക കേരളം നേരിടുന്ന ഒട്ടനേകം പ്രശ്നങളില്‍ ബുദ്ധിജീവികളുടെ വാക്കുകള്‍ക്കു വേണ്ടി പൊതുജനങളും മാധ്യമങളും കാതോര്‍ക്കാറുണ്ട. ശക്ത്തമായ അഭിപ്രായ പ്രകടനങളും നിക്ഷ്പക്ഷമായ വിലയിരുത്തലികളും ബുദ്ധിജീവികള്‍ക്കു അടുത്തകാലം വരെ സാക്ഷര കേരളത്തില്‍ ഒരു ഉയര്‍ന്ന സ്ഥാനം ലഭിക്കാന്‍ ഹേതുവയിട്ടുണ്ട്. ഒരു പക്ഷെ അവരുടെ വാക്കുകള്‍ക്കു ഒരു 'ദിവ്യത്വം' നമ്മുടെ ജനത കല്പ്പിച്ചു നല്‍കിയിരുന്നു.



എന്നാല്‍ ആധുനികത ഉത്തരാധുനികതക്കു വഴിമാറിയപ്പൊള്‍ സമസ്ത മേഖലകളിലും അതിന്റെ പ്രഭാവം പ്രകടമായിരുന്നു. സാഹിത്യത്തിലും സംസ്ക്കാരിക- രാഷ്റ്റ്രീയ മണ്ഡലങളിലും മാത്രമല്ല മനുഷ്യരുടെ മന:ശ്ശാസ്ത്രത്തില്‍ പോലും കാതലായ മാറ്റങളാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു സമൂഹത്തിന്റെ മൊത്തം മന:ശ്ശാസ്ത്രം മാറ്റത്തിനു വിധേയമാകുമ്പോള്‍ വ്യക്ത്തി എന്ന നിലയില്‍ ബുദ്ധിജീവിള്‍ക്കു അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ പറ്റുമായിരുന്നില്ല. തല്ഫലമായി അവരുടെ കാഴ്ച്പ്പാടിലും ചിന്താധാരയിലും പ്രകടമായ മാറ്റം സംഭവിച്ചു. അതില്‍നിന്നണു 'ബുദ്ധിജീവികളെക്കൊണ്ടു എന്തു പ്രയോജനം?' എന്ന ചോദ്യം തന്നെ ഉരുത്തിരിഞ്ഞുവരുന്നത്.



ഒരു വ്യക്തി എന്നതിനപ്പുറം തങ്ങള്‍ ഒരു സമൂഹമൊ പ്രസ്ഥാനമൊ ഒക്കെയാണെന്ന് ചുരുക്കം ബുദ്ധിജീവികളെങ്കിലും കരുതുന്നുണ്ട്. അതുകൊണ്ടു തന്നെ സാമൂഹ്യ സംഘടനകളുമായും രാഷ്ടീയ്യാ പ്രസ്ഥാനങ്ങ ളൂമായും ഇവര്‍ നിരന്തരം പോരിടുന്നു.തങ്ങളുടെ ആശയങ്ങള്‍ മുറുകെ പിടിക്കാനും സ്ഥാപിച്ചെടുക്കാനുമുള്ള കഠിനശ്രമത്തില്‍ പലപ്പോഴും അവര്‍ മര്യാദയുടേയും ഔപചാരികതയുടേയും അതിര്‍‌വരമ്പുകള്‍ ലംഘിക്കുന്നു.കവല പ്രസംഗങ്ങളീലും പത്രപ്രസ്ഥാവനകളിലും ആനന്ദം കണ്ടെയത്തുന്ന അവര്‍ മാധ്യമങ്ങളുടെ വാര്‍ത്താക്ഷാമം പരിഹരിച്ചുകൊണ്ടിരിക്കാന്‍ സദാ സന്നദ്ധരാണ്.

മൂന്നു കോടിയിലധികം ജനങ്ങളുള്ള ഈ സാക്ഷര കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങളെ നിരുത്സാഹപ്പെടുത്തുയും ആശയസംഘട്ടനങ്ങള്‍ക്കും വാക്ക് പയറ്റുകള്‍ക്കും പ്രോത്സാഹനം നല്‍കുകയാണ് ബുദ്ധിജീവികള്‍ ചെയ്യുന്നതെന്ന ആരോപണം അടുത്ത കാലത്ത് ശക്തമാവാന്‍ തുടങ്ങിയിരിക്കുന്നു.ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളില്‍ നിന്നകന്ന് കേവലം അലസമായ അറിവും വെച്ചുകൊണ്ട് ജിഹ്വാഭ്യാസം നടത്തുന്ന ഈ ബുദ്ധിജീവികള്‍ സാംസ്ക്കാരിക കേരളത്തിന് അപമാനമാണെന്നേ പറയാന്‍ കഴിയൂ.ഈറ്റൊരവസ്ഥക്ക് മാറ്റമുണ്ടാകേണ്ടിയിരിക്കുന്നു.കേരളത്തിന്റെ വികസനത്തിനുതകുന്ന തരത്തിലുള്ള എന്തെങ്കിലും സംഭാവനയാണ് തങ്ങളില്‍ നിന്ന് ജനത ആവശ്യപ്പെടുന്നതെന്ന സത്യം അവര്‍ ഇനിയെങ്കിലും മനസിലാക്കെണ്ടിയിരിക്കുന്നു.ആശയഭിന്നിപ്പല്ല ആശയസമന്വയമാണ് വികസനത്തിന്റെ ആധാരം.

Friday, 4 January 2008

WELCOME

Welcom to the platform of my psyche